ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്: സഞ്ജുവും ഹര്‍ദ്ദിക് പാണ്ഡ്യയും നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ ഇന്ന് കലാശപ്പോര്. സഞ്ജു നായകനായ രാജസ്ഥാൻ റോയൽസ് ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. യുവ നായകന്മാരുടെ കീഴിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും.

സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ഷിമ്രോൺ ഹെയ്റ്റ്മെയറുടെ വെടിക്കെട്ടും രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരും മികച്ച ഫോമിലാണ്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു.

സീസണിലെ പുതിയ ടീമാണ് ഹർദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്‌. മികച്ച ഫോമിലുള്ള പാണ്ഡ്യയും സംഘവും ഇന്ന് ജയിച്ച് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹർദ്ദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാത്തിയ എന്നിവരിലാണ് ഗുജറാത്തിന്റെ ബാറ്റിംഗ് പ്രതീക്ഷ.

Read Also:- തുളസിയില ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാം..

സീസണിൽ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത എട്ട് മത്സരങ്ങളിൽ ഏഴിലും ഗുജറാത്ത് ജയിച്ചു. ടോസ് നഷ്ടമായിട്ടും എട്ട് കളിയിൽ രാജസ്ഥാനെ വിജയത്തിലെത്തിച്ച ആത്മവിശ്വാസമുണ്ട് സഞ്ജുവിന്.

Share
Leave a Comment