കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോര്‍ജ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി ജോർജ് വിമർശിച്ചു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സ്റ്റാലിനിസ്റ്റ് ആണെന്നും മുഖ്യമന്ത്രിക്ക് കഴിവില്ലെന്നും പി.സി പറഞ്ഞു.
പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് പറഞ്ഞ പി.സി ജോർജ്, അഭിമന്യു എന്ന വിദ്യാർത്ഥിയെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി ആണ് തന്നെ വർഗീയവാദി എന്ന് വിളിക്കുന്നതെന്നോർക്കുമ്പോൾ പരിഹാസം തോന്നുന്നുവെന്നും വ്യക്തമാക്കി. താൻ ഒരു വർഗീയ പ്രസംഗവും നടത്തിയിട്ടില്ലെന്നും, പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും പി.സി പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് തന്നെ നിശ്ശബ്ദനാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments