കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന വിമാനം കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ചാണെന്ന് വിവരം. വിമാനം പറത്തിയ ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറേയുടെ സെല്‍ ഫോണ്‍ ട്രാക്ക് ചെയ്തതിന് ശേഷമാണ്, നേപ്പാള്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ അപകടസ്ഥലത്ത് ലാന്‍ഡ് ചെയ്തത്.
Read Also: എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
നേപ്പാളിലെ താര എയറിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിന്‍ 9N-AET വിമാനമാണ് വിനോദ സഞ്ചാര നഗരമായ പൊഖ്‌റയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയരുന്നതിനിടെ കാണാതായത്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. അതേസമയം, യാത്രക്കാരില്‍ നാല് ഇന്ത്യന്‍ പൗരന്മാരും, രണ്ട് ജര്‍മ്മന്‍ പൗരന്മാരും, 13 നേപ്പാള്‍ സ്വദേശികളും, മൂന്നംഗ നേപ്പാളി ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് സുദര്‍ശന്‍ ബര്‍തൗള പറഞ്ഞു.
മുംബൈ സ്വദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അശോക് കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാലുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്.
Post Your Comments