കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉയർന്ന ലാഭം കൈവരിച്ച് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. 11.38 കോടി രൂപയുടെ ലാഭമാണ് നേടിയത്. രാജ്യത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമാണ് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്.
റിപ്പോർട്ട് പ്രകാരം, മൊത്തം ബിസിനസ് 2,255 കോടിയായി. മൊത്തം ബിസിനസിൽ 60 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. നിക്ഷേപത്തിൽ 76 ശതമാനമാണ് വർദ്ധനവ്. ഇതോടെ, നിക്ഷേപം 1197 കോടിയായി. കൂടാതെ, വായ്പ 44 ശതമാനം വർദ്ധിച്ച് 1058 കോടി രൂപയിലുമെത്തി. അറ്റ പലിശ വരുമാനം 179 കോടി രൂപയായി ഉയർന്നിട്ടുണ്ട്. സ്വർണപ്പണയ വായ്പയിലും മൈക്രോഫിനാൻസിലും ഉണ്ടായ വർദ്ധനവാണ് ലാഭം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.
Also Read: വൃക്ക രോഗികള്‍ തീർച്ചയായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം
Post Your Comments