Latest NewsKeralaNews

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത

ജൂണ്‍ ഒന്നാം തിയതി വരെ മഴ തുടരുമെന്നാണ് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിനാശകാരിയായ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഉള്ളത്.

read also: വയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത് : രണ്ട് വനിതകള്‍ പിടിയില്‍

പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. ജൂണ്‍ ഒന്നാം തിയതി വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയെന്നാണ് അറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button