Latest NewsKeralaJobs & VacanciesNewsIndiaCareerEducation & Career

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍: നിരവധി ഒഴിവുകൾ, വിശദവിവരങ്ങൾ

ഡൽഹി: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.ടി.ബി.പിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://recruitment.itbpolice.nic.in ല്‍ അപേക്ഷിക്കാം. ജൂണ്‍ 8 മുതല്‍ ജൂലൈ 7 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന കാലയളവ്. പ്രായപരിധി: 2022 ജനുവരി 1ന് 18-25 വയസ്സ്.

135 ഹെഡ് കോണ്‍സ്റ്റബിള്‍ (കോംബാറ്റന്റ് മിനിസ്റ്റീരിയല്‍) പുരുഷന്‍, 23 ഹെഡ് കോണ്‍സ്റ്റബിള്‍ (കോമ്പാറ്റന്റ് മിനിസ്റ്റീരിയല്‍) സ്ത്രീ, 90 ഹെഡ് കോണ്‍സ്റ്റബിള്‍ (കോമ്പാറ്റന്റ് മിനിസ്റ്റീരിയല്‍) എല്‍.ഡി.സി.ഇ എന്നിങ്ങനെ ആകെ 248 ഒഴിവുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.

സൗദിയിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

അംഗീകൃത ബോര്‍ഡില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ ക്ലാസ് 12 (10+2) വിജയിച്ചിരിക്കണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കോ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കോ ടൈപ്പിംഗ് വേഗത. എഴുത്ത് പരീക്ഷ, നൈപുണ്യ പരിശോധന, ഡോക്യുമെന്റേഷന്‍, മെഡിക്കല്‍ പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകള്‍/ എസ്‌.സി/ എസ്‌.ടി/ ഇ.എസ്.എം എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button