ബാഗ്ദാദ്: ഇറാഖില്‍ രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. Crimean congo haemorrhagic fever (CCHF) എന്ന രോഗമാണ് പടര്‍ന്നു പിടിക്കുന്നത്. മൃഗങ്ങളിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ കൂടിയ തോതിൽ രക്ത സ്രാവം ഉണ്ടാകും. ആന്തരികമായും അല്ലാതെയുമുള്ള രക്ത സ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മൂക്കില്‍ കൂടെയുള്ള രക്ത സ്രാവമാണ് പ്രധാനം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ വർഷം ഇറാഖിൽ 111 പേരിൽ CCHF സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 19 പേർ മരണപ്പെട്ടു. ഈ വൈറസിന് വാക്സിൻ ഇല്ല. വൈറസ് അതിവേഗം വ്യാപിക്കും. അഞ്ചിൽ രണ്ട് കേസുകളിലും ഇത് മരണത്തിന് കാരണമാകുന്നു. ഏപ്രിലില്‍ ധി ഖര്‍ എന്ന പ്രവിശ്യയിലാണ് രാജ്യത്ത് ഈ വര്‍ഷം ആദ്യ CCHF റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശമായ ഇവിടെയാണ് പകുതിയിലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും CCHF വൈറസ് പടര്‍ന്നിരുന്നെങ്കിലും താരത്യമേന കേസുകളുടെ എണ്ണം കുറവായിരുന്നു. 43 വര്‍ഷത്തിനിടെ ആദ്യമായാണ് CCHF കേസുകള്‍ രാജ്യത്ത് കൂടുന്നത്. കന്നുകാലികളുടെ ശരീരത്തിലെ ചെള്ളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യ ശരീരത്തിലേക്ക് മൃഗങ്ങളില്‍ നിന്നും വൈറസ് നേരിട്ട് പടരുകയോ, വൈറസ് ബാധിച്ച മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലൂടെ പടരുകയോ ചെയ്യുന്നു. കര്‍ഷകരിലും കശാപ്പുകാരിലും മൃഗഡോക്ടര്‍മാരിലുമാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments