തിരുവനന്തപുരം: വൈകിയെത്തിയെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍സ് സ്‌കൂളിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ സമയം 1.30 ആയിരുന്നു. വഴിയറിയാത്തതിനാല്‍ അഞ്ച് മിനിറ്റ് താമസിച്ചാണ് ആറ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. ഇതോടെ, ഉദ്യോഗാര്‍ത്ഥികളെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു.
Read Also : പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നു: വി. മുരളീധരൻ
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പലയിടത്തായി ഗതാഗത നിയന്ത്രണമുണ്ട്. ഇതറിയാതെയാണ്, പല സ്ഥലങ്ങളില്‍ നിന്നായി എത്തിയവര്‍ വൈകിപ്പോയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. വാഹനം പലയിടത്തും വഴിതിരിച്ചുവിട്ടെന്നും അതിനാലാണ് കൃത്യസമയത്ത് എത്താന്‍ കഴിയാത്തതെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.
അവസാന ചാന്‍സാണ് ഈ പരീക്ഷയെന്ന് പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.
Post Your Comments