ന്യൂഡല്‍ഹി: ബിജെപി എട്ട് സംസ്ഥാനങ്ങളിലെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തു വിട്ടത്. ജൂണ്‍ പത്തിന് 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കര്‍ണാടകയില്‍ നിന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.
Read Also: കള്ളപ്പണം വെളുപ്പിക്കൽ: സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യുഎഇ
ഉത്തര്‍പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് വാജ്പേയി, രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിംഗ്, സംഗീത യാദവ്, രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന് ലാല്‍ പന്‍വാര്‍, മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ്, മഹാരാഷ്ട്രയില്‍ നിന്ന് അനില്‍ ബോണ്ട എന്നിവരാണ് ബിജെപി പുറത്തു വിട്ട പട്ടികയിലുള്ളത്.
ബിഹാറില്‍ അഞ്ച്, കര്‍ണാടക, രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments