വയനാട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു രണ്ട് മരണം. മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. കാല്‍നട യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോഴ്സാണ് കണ്ടെത്തിയത്. പരുക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുമെന്നാണ് സൂചന.
Post Your Comments