നിരതെറ്റിയ പല്ലുകള്‍ കാണുമ്പോള്‍ നമ്മൾ ഉടന്‍ തീരുമാനിക്കും കമ്പി ഇടണമെന്ന്. മിക്കവരിലുമുള്ള ഒരു ശീലമാണിത്. കമ്പി ഇടുന്നത് പല്ലിന്റെ നിര കൃത്യമാക്കാന്‍ ഏറെ സഹായകരമെങ്കിലും ഇതിന്റെ പല വശങ്ങളും കൃത്യമായി അറിയാത്തവരാണ് പലരും.
പല്ലുകള്‍ മുന്നോട്ട് ഉന്തി നില്ക്കുക, പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാകുക എന്നിവയ്ക്കാണ് സാധാരണയായി പല്ലില്‍ കമ്പിയിടുന്നത്. 12 വയസാണ് കമ്പി ഇടാനുള്ള കുറഞ്ഞ പ്രായം. എന്നാല്‍, പ്രശ്നത്തിന്റെ ആക്കമനുസരിച്ച് ഇതില്‍ മാറ്റം വരാം. കുട്ടികളില്‍ ഇടുന്ന കമ്പി എളുപ്പത്തില്‍ ഊരിമാറ്റാവുന്ന തരത്തിലുള്ളതാണ്.
Read Also : ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യും, ജോ ജോസഫിന്റെ വ്യാജ വീഡിയോ നാടകം: സുരേഷ് ഗോപി
ചിലരില്‍ ഡന്റല്‍ ക്ലിപ്പ് ഇടാനായി പല്ലുകള്‍ എടുത്ത് കളയേണ്ടതായും വരും. കമ്പി ഒഴിവാക്കിയുള്ള ക്ലിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. പല്ലിന്റെ മുന്‍ഭാഗത്ത് ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ള ഫിക്സഡ് ക്ലിപ്പുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. പല്ലുകളില്‍ വെക്കുന്ന ബ്രാക്കറ്റുകളും, കമ്പികള്‍, ഇലാസ്റ്റിക്ക് എന്നിവ പല്ലിലും ചുറ്റുമുള്ള എല്ലുകളിലും മറ്റും കൃത്യമായ അളവില്‍ മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് പല്ലുകള്‍ ഒരേ നിരയിലാകുന്നത്. പുതിയ രീതിയിലുള്ള കമ്പികള്‍ ഉപയോഗിച്ചാല്‍ വളരെ വേഗം പല്ലുകള്‍ നിരപ്പാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍, ഇവ ചെലവേറിയതാണെന്നും പറയുന്നുണ്ട്.
Post Your Comments