Latest NewsNewsInternational

മരുന്നുമായി രാജ്യത്തേക്ക് വരുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണം: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്തേക്ക് മരുന്നുമായി എത്തുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണമെന്ന് ഒമാൻ. എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മരുന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ നിരവധി പേരാണ് രാജ്യത്തേക്ക് വ്യത്യസ്ത മരുന്നുകൾ കൊണ്ടുവരുന്നത്.

Read Also: ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിലും ലൈബ്രറിയിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി മംഗലാപുരം സർവ്വകലാശാല

റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ ഇവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒമാനിലേക്ക് സർവ്വീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും ഇക്കാര്യം വ്യക്തമാക്കി അധികൃതർ സർക്കുലർ കൈമാറി.

വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ രേഖകളില്ലാതെ മരുന്നുമായി യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Read Also: ‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button