Latest NewsNewsLife StyleHealth & Fitness

വയർ വീർക്കൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കൂ

വയർ വീർക്കൽ അനുഭവപ്പെടുന്നവർ ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ഉത്തമമാണ്

ഭക്ഷണം കഴിച്ചതിനു ശേഷം പലരെയും അലട്ടുന്ന പ്രശ്നമാണ് വയർ വീർക്കൽ. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപര്യം പോലും നഷ്ടപ്പെടാൻ കാരണമാകുന്നു. എന്നാൽ, ഭക്ഷണശേഷമുള്ള വയർ വീർക്കൽ തടയാൻ ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക.

ഭക്ഷണം കഴിച്ചതിനു ശേഷം അൽപ സമയം നടക്കുന്നത് ഉള്ളിൽ കുടുങ്ങി കിടക്കുന്ന വായുവിനെ പുറത്തുവിടാനുള്ള ഏറ്റവും നല്ല മാർഗമാണ്. വേഗത്തിൽ 10 മുതൽ 20 ചുവട് നടക്കുക.

Also Read: ബസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാൾ അറസ്റ്റിൽ

മല്ലി, പെരുംജീരകം, ജീരകം എന്നിവ തുല്യ അളവിലെടുത്തതിനുശേഷം നന്നായി ചതയ്ക്കുക. കുറച്ച് കുരുമുളക് കൂടി ചേർത്ത് 6-8 മിനിറ്റ് തിളപ്പിക്കുക. വയർ വീർക്കൽ അനുഭവപ്പെടുമ്പോൾ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.

വയർ വീർക്കൽ അനുഭവപ്പെടുന്നവർ ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത് ദഹനം വേഗത്തിലാക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button