Latest NewsKeralaNews

നടുറോഡില്‍ യുവതിയെ മര്‍ദ്ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് ഉന്നത ബന്ധങ്ങള്‍

യുവതിയെ ചെരുപ്പൂരി അടിക്കുകയും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ആക്രമണം

തിരുവനന്തപുരം: ശാസ്തമഗലത്ത് പട്ടാപ്പകല്‍ യുവതിയെ മര്‍ദ്ദിച്ച ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതിക്ക് ഉന്നത ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. ബ്യൂട്ടി പാര്‍ലറിന്റെ മുന്നിലിരുന്നു എന്നാരോപിച്ചാണ്, യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ നീന മര്‍ദ്ദിച്ചത്. മരുതംകുഴി സ്വദേശിനി ശോഭന റാണിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

Read Also:സൈനിക സേവനങ്ങൾക്കായുള്ള റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾക്കൊരുങ്ങുന്നു: റിപ്പോർട്ട്

മകളോടൊപ്പം വള പണയം വെയ്ക്കുന്നതിനാണ് ശോഭന ശാസ്തമംഗലം കേരളാ ബാങ്കിലേയ്ക്ക് പോയത്. എന്നാല്‍, കേരള ബാങ്കില്‍ പണയത്തുക കുറവായതിനാല്‍ മറ്റൊരു ബാങ്കില്‍ പണയം വെയ്ക്കാന്‍ പുറത്തിറങ്ങി ഫോണ്‍ ചെയ്യുമ്പോഴാണ് യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമ മര്‍ദ്ദിച്ചത്.

ശോഭനയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും 24 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ അറസ്റ്റു ചെയ്തിരുന്നില്ല. സമൂഹത്തിലെ പ്രമുഖരുമായുള്ള പരിചയമാണ് നീനയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നുള്ള ആരോപണങ്ങളും പുറത്തു വന്നിരുന്നു. നിരവധി പ്രമുഖരും അവരുടെ ഭാര്യമാരും സ്ഥിരമായി നീനയുടെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു.

ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ നിന്നും ഫോണ്‍ ചെയ്യരുതെന്ന് തന്നോട് പറയുകയും, തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും തന്റെ വള തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ശോഭന റാണി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദനമേറ്റതെന്നും ശോഭന വ്യക്തമാക്കുന്നു. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടി, അമ്മയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ട് പകച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണുകയും ചെയ്യാം.

യുവതിയെ ചെരുപ്പൂരി അടിക്കുകയും വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. പട്ടാപ്പകല്‍ വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ആക്രമണം. ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡില്‍ വീണു. എന്നാല്‍, വഴിയാത്രക്കാര്‍ ആരും ഇടപെട്ടില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button