Latest NewsIndia

ലഹരിമരുന്ന് കേസ് അശ്രദ്ധമായി അന്വേഷിച്ചു: സമീർ വാങ്കഡെയ്ക്കെതിരെ നടപടിയെന്ന് റിപ്പോർട്ട്

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്ക്കെതിരെ നടപടിക്ക് ശുപാർശ. ലഹരിമരുന്ന് കേസ് അശ്രദ്ധമായി അന്വേഷിച്ചു എന്നാരോപിച്ചാണ് നടപടിയെടുക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തത്.

ലഹരിമരുന്ന് കൈവശം വച്ച കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമീറിനെതിരെ അന്വേഷണം നടക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്നയാളാണ് സമീർ വാങ്കഡെ. ജാതി രേഖയിൽ വയസ്സ് തിരുത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

ആര്യൻ ഖാന്റെ അറസ്റ്റിനു പിന്നാലെ ഉടലെടുത്ത വൻ വിവാദങ്ങളുടെ അനന്തരഫലമായി ആ കേസടക്കം ആറോളം കേസുകളുടെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ നീക്കിയിരുന്നു. ആര്യനെ കേസിൽ നിന്നൊഴിവാക്കാൻ സമീർ കോടികൾ ചോദിച്ചുവെന്നതും മറ്റൊരു ആരോപണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button