ദോഹ: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. ഇതിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വേനൽ ചൂടിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് മന്ത്രാലയം പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതേസമയം, 2022 ജൂൺ 1 മുതൽ 2022 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും. ഈ കാലയളവിൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല. വേനൽച്ചൂടിന്റെ കാഠിന്യം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത അടച്ചിട്ട തൊഴിലിടങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഷൈജലും
Post Your Comments