അറ്റാദായത്തിൽ വൻ വർദ്ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നാലു മടങ്ങാണ് അറ്റാദായം കൈവരിച്ചത്. ഇതോടെ, അറ്റാദായം 984 കോടി രൂപയിൽ നിന്ന് 401 ശതമാനം ഉയർന്ന് 4,935 കോടി രൂപയായി.
അതേസമയം, 17,124 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ വരുമാനം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 13,356 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ വരുമാനത്തിൽ 28 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാണ കമ്പനികളിലൊന്നാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര.
Post Your Comments