സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുകയും കൊല്ലുമെന്ന അര്‍ത്ഥത്തില്‍ കമന്റുകളും മറ്റും ഇടുകയും ചെയ്തവർക്കെതിരെ നിയമ നടപടിയുമായി ജിജി നിക്‌സൺ. കഴിഞ്ഞ 10 മാസങ്ങളായി ഐഎസ്‌ഐഎസിനെതിരായി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നുവെന്നതിന്റെ പേരിലാണ് തനിക്ക് നേരെ ബലാത്സംഗ ഭീഷണി വന്നതെന്ന് ജിജി പറയുന്നു. പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ജിജി കൂട്ടിച്ചേർത്തു.
read also: ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം: എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിന് വിലക്ക്
കുറിപ്പ് പൂർണ്ണ രൂപം,
ഫെയ്സ്ബുക്കില്‍ വന്നു് എന്നെ ബലാത്സംഗം ചെയ്യും എന്നു് പറഞ്ഞ ഇസ്ളാമിസ്റ്റിനെ പോലീസ് അറസ്സു് ചെയ്തു് . കോടതിയില്‍ ഹാജരാക്കി പ്രതിയെ ശിക്ഷിക്കും. IPC 354 അനുസരിച്ചാണു് കേസ് എടുത്തിരിക്കുന്നതു് . ആ നികൃഷ്ടജീവിയുടെ പേരും, ഫോട്ടോയും ഞാന്‍ കൊടുക്കാത്തതു് അവന്റെ കുടുംബത്തെ ഓര്‍ത്തിട്ടാണു്.
എന്നെ കഴിഞ്ഞ 10 മാസങ്ങളായി ISIS -നെതിരായി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു് എന്ന ഒരൊറ്റ കുറ്റം ചാര്‍ത്തി, അതിനികൃഷ്ടമായി സൈബര്‍ ഇടങ്ങളില്‍, ആക്രമിക്കുകയും ,കൊല്ലുമെന്ന അര്‍ത്ഥത്തില്‍ കമന്റുകളും മറ്റും ഇടുകയും ചെയ്ത, 1600 -ലധികം PFI / SDPI പ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഡേറ്റാ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു് ATCW കൈമാറും. അതിന്റെ പേപ്പര്‍ബാക്കു് ഡേറ്റാ ഉണ്ടാക്കികഴിഞ്ഞു്.
എന്നെ കൊല്ലും, കത്തിക്കും, മനോരോഗി,RSS വേശ്യ എന്നിങ്ങനെ വിളിക്കുകയും, എന്റെ ചിത്രത്തില്‍ വേശ്യ എന്നെഴുതി പ്രചരിപ്പിക്കുകയും ചെയ്തവര്‍ അതിശക്തമായ നിയമനടപടികള്‍ നേരിടുകതന്നെ ചെയ്യും.
പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനകളായ ISIS /ISKP തുടങ്ങിയവയെക്കുറിച്ചു് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിനു് PFI /SDPI കാര്‍ എന്തിനാടാ കുരയ്ക്കുന്നതും, കരയുന്നതും ? നീയൊക്കെ ആരെയാടാ ഈ വിരട്ടതു്? ഇതു് ISIS -ന്റെ ഇസ്ളാമിക സ്റ്റേറ്റാണെന്നാണോടാ നീയൊക്കെ ചിന്തിച്ചതു്?
ഭയപ്പെടുത്താന്‍ നോക്കല്ലേ…. മര്യാദയ്ക്കു് ,മര്യാദയ്ക്കു്,മര്യാദയ്ക്കു് ജീവിച്ചാല്‍ എല്ലാവര്‍ക്കും,എല്ലാവര്‍ക്കും,എല്ലാവര്‍ക്കും , കൊള്ളാം .
Anti Terrorism Cyber Wing ഈ രാജ്യത്തു് തീവ്രവാദസംഘടനകളെ ഒരു് കാരണവശാലും ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല.ISIS തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ അടിവേരുകള്‍ വരെ വെട്ടിയെടുത്തു് കത്തിക്കുകതന്നെ ചെയ്യും. ഭീകരസംഘടനകളുടെ മുഴുവന്‍ സ്ളീപ്പര്‍ സെല്ലുകളും ഇരുമ്പഴിക്കുള്ളില്‍ ആയിരിക്കും ..
Anti Terrorism Cyber Wing തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട കേസുകള്‍ പഠിച്ചു് നിയമനടപടികള്‍ സ്വീകരിക്കാനായി പ്രഗത്ഭരായ അഭിഭാഷകരുടെ ഒരു് ലീഗല്‍ വിംഗ് രൂപീകരിച്ചുകഴിഞ്ഞു്.
ജയ് ഹിന്ദ്
Jiji Nixon
Anti Terrorism Cyber Wing
Post Your Comments