എല്ലാവരുടെയും വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മെഴുകുതിരികളും ചന്ദനത്തിരികളും. എന്നാല്‍, അത് ശരീരത്തിന് നല്ലതാണോ അതോ മോശമാണോ എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ് മെഴുകുതിരികളും ചന്ദനത്തിരികളും എയര്‍ ഫ്രെഷ്‌നറുകളും.
കാന്‍ഡിലുകളും എയര്‍ഫ്രെഷ്‌നറുകളും അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാവുമെന്നു മാത്രമല്ല. ഡിഎന്‍എയുടെ ഘടനയില്‍ മാറ്റം വരുത്താന്‍ വരെ ഇവ കാരണമാകുന്നുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുഗന്ധത്തിനായി ഇവയില്‍ ഉപയോഗിക്കുന്ന ഫ്രാങ്കിന്‍സെന്‍സ് എന്ന വസ്തുവാണ് ഡിഎന്‍എ മാറ്റങ്ങള്‍ക്കു വരെ ഇടയാക്കുന്നത്.
Read Also : അമിത വണ്ണവും മറവിയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
ഗര്‍ഭിണികള്‍ ഇത്തരം ഗന്ധങ്ങള്‍ അമിതമായി ശ്വസിക്കുന്നത് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, കുഞ്ഞിന്റെ ഹോര്‍മോണ്‍ വികാസത്തെയും ഇവ ബാധിച്ചേക്കാം. ഇവ പുറംതള്ളുന്ന ഫോര്‍മല്‍ഡീഹൈഡ്, പാരാഫിന്‍ പോലുളള കെമിക്കലുകള്‍ ശരീരം അതിവേഗം ആഗിരണം ചെയ്യപ്പെടുന്നവയാണ്.
Post Your Comments