നിഗൂഢത നിറഞ്ഞ ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്ക് റീഫണ്ട് ഓഫറുമായി ക്രൂയിസ്. ക്രൂയിസ് ഓഫറുകളുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രവും അതുല്യവുമായ ഓഫറുകളിൽ ഒന്നായിരിക്കണം ഇത്. ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്കിടെ കപ്പൽ കടലിൽ അപ്രത്യക്ഷമായാൽ, യാത്രക്കാർക്കെല്ലാം അവരുടെ ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്നാണ് പ്രഖ്യാപനം.
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മൂഡ ട്രയാംഗിള്‍. ഈ മേഖലയില്‍ നിരവധി വിമാനങ്ങളും കപ്പലുകളും നിഗൂഢ സഹാചര്യങ്ങളില്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ‘ഡെവിള്‍സ് ട്രയാംഗിള്‍’ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുന്നതിനിടെ പൈലറ്റുമാർ വഴിതെറ്റിയതായി റിപ്പോർട്ടുണ്ട്. ബർമുഡ ട്രയാംഗിളിന്റെ രഹസ്യം ദശലക്ഷക്കണക്കിന് ആളുകളെ വളരെക്കാലമായി കൗതുകമുണർത്തിയിട്ടുണ്ട്. കാരണം, അതിന്റെ മിക്ക രഹസ്യങ്ങളും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഉത്തരം കിട്ടാത്ത ഒട്ടനേകം ചോദ്യങ്ങളാണ് സമുദ്രത്തിലെ ഈ പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ളത്. ബര്‍മുഡ ട്രയാംഗിള്‍ കടക്കുന്നതിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ട്.
മിററിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഈ അവസരം തെരഞ്ഞെടുക്കാം. ട്രാവല്‍ ഏജന്‍സിയുടെ പുതിയ ക്രൂയിസ് യാത്രയ്ക്കായി ഒരാള്‍ക്ക് ഏകദേശം 1,41,360 രൂപയാണ് (1450 പൗണ്ട്) ടിക്കറ്റ് നിരക്ക്. ന്യൂയോര്‍ക്കില്‍ നിന്ന് ബെര്‍മുഡയിലേക്ക് പോകുന്ന നോര്‍വീജിയന്‍ പ്രൈമ ലൈനറില്‍ യാത്രക്കാര്‍ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യാം. ബെർമുഡ ട്രയാംഗിളിലൂടെ യാത്ര ചെയ്യവേ കപ്പൽ അപ്രത്യക്ഷമായാൽ യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ച് നൽകുമെന്നാണ് ഓഫർ.
Post Your Comments