ഡൽഹി: സൈന്യം, വ്യോമസേന, നാവികസേന എന്നീ മൂന്ന് സൈനിക സേവനങ്ങൾക്കുള്ള, റിക്രൂട്ട്മെന്റ് സമ്പ്രദായത്തിൽ വിപ്ലവകരമായ ചില മാറ്റങ്ങൾ വരുത്താനൊരുങ്ങി അധികൃതർ. പുതിയതായി നിർദ്ദേശിച്ച മാറ്റങ്ങൾ അനുസരിച്ച്, റിക്രൂട്ട് ചെയ്ത എല്ലാ സൈനികരെയും 4 വർഷത്തിന് ശേഷം സർവ്വീസിൽ നിന്ന് മോചിപ്പിക്കും. ഇതോടൊപ്പം, ഒരു മാസത്തിന് ശേഷം 25% സൈനികരെ സേവനത്തിനായി വീണ്ടും ചേർക്കുന്നതും, ഈ മാറ്റത്തിന്റെ ഭാഗമാണ്. ‘ടൂർ ഓഫ് ഡ്യൂട്ടി/അഗ്നീപഥ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നിരവധി ഉന്നതതല ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ നടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ, ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം, പരിഷ്കാരങ്ങൾ സൈനികരുടെ ജീവിത നിലവാരം ഉയർത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
3 വർഷത്തെ സജീവ സേവനത്തിന് ശേഷം, നിശ്ചിത ശതമാനം റിക്രൂട്ട്മെന്റുകൾ റിലീസ് ചെയ്യണമെന്നാണ്, പ്രാരംഭ നിർദ്ദേശത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്. 5 വർഷത്തെ സൈനിക സേവനത്തിന് ശേഷം കൂടുതൽ സൈനികരെ മോചിപ്പിക്കണമെന്നും, 25% പേരെ നിലനിർത്തണമെന്നും പ്രാരംഭ നിർദ്ദേശത്തിൽ പറയുന്നു. പുതിയ നിർദ്ദേശം സൈനികർക്ക് പ്രയോജനകരമാകുന്നതിനു പുറമേ, പുതിയ മാറ്റങ്ങളിലൂടെ സേനയ്ക്ക് ഗണ്യമായ തുക ലാഭിക്കാനും കഴിയും.
രാജ്യത്ത് നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള മസ്ജിദുകളില്‍ രഹസ്യ സർവ്വേ നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി
കഴിഞ്ഞ 2 വർഷമായി സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകൾ താരതമ്യേന കുറവായിരുന്നു. കോവിഡ് മൂലമുണ്ടായ അനിശ്ചിതത്വത്തെക്കുറിച്ച് സൈനികർക്കിടയിൽ കാര്യമായ ഉത്കണ്ഠ ഉണ്ടായിരുന്നു. ഇത്തരത്തിൽ, റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ ചില പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന്, ഹരിയാനയിൽ കടുത്ത നിരാശ ബാധിച്ച ചില സൈനികർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments