Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാസം ഏതാണ്?

തടി കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇന്നത്തെ തലമുറ. എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്താലും എത്ര ഭക്ഷണം നിയന്ത്രിച്ചാലും പലരിലും അമിതവണ്ണം കുറയാറില്ല. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്തയിതാ. പുതിയ പഠനം അനുസരിച്ച് തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ്. ഫിറ്റ്‌നസ് തുടങ്ങാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

സെപ്റ്റംബറില്‍ നല്ല കാലാവസ്ഥയാണ്. മാത്രമല്ല, നവംബര്‍, ജനുവരി മാസങ്ങള്‍ ഒക്കെയും മിക്കയിടത്തും ഒരല്‍പം തണുപ്പുള്ള കാലങ്ങളാണ്. എന്നാല്‍, സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ കാലാവസ്ഥ ഏറെ നല്ലതാണ്. അതുകൊണ്ടു തന്നെ, മടികൂടാതെ തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം നല്ലതാണ്.

Read Also : പത്തനംതിട്ടയില്‍ കാറിടിച്ച് രണ്ടുപേർ മരിച്ചു

അതിനാല്‍ തന്നെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ മാസം ഫിറ്റ്‌സിന് തുടക്കമിടാന്‍ ശ്രദ്ധിച്ചോളൂ. വണ്ണം കുറയ്ക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പലരും മടി കാണിക്കുന്നതാണ് പ്രധാന പ്രശ്‌നം. എന്നാല്‍, ആവശ്യത്തിന് ഭക്ഷണവും നിയന്ത്രിച്ച് വ്യായാമവും ചെയ്താല്‍ ഏത് വണ്ണവും കുറയ്ക്കാവുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button