Latest NewsNewsIndiaBusiness

ഫോൺപേ: സ്വർണ നിക്ഷേപത്തിന് പുതിയ പദ്ധതി

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് ഏത് സമയത്തും സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും

സ്വർണ നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് പുതിയ പദ്ധതിയൊരുക്കി ഫോൺപേ. സ്വർണ നിക്ഷേപത്തിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് ഫോൺപേ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക സ്വർണത്തിനായി നിക്ഷേപിക്കാവുന്നതാണ്.

ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫോൺപേ. കൂടാതെ, ഫോൺപേയുടെ പങ്കാളികളായ MMTC- PAMP, SafeGold എന്നിവയുടെ ബാങ്ക് ഗ്രേഡ് ലോക്കറുകളിൽ ഈ നിക്ഷേപങ്ങൾ ഇൻഷ്വർ ചെയ്യപ്പെടും.

Also Read: എയിംസ് തിരുവനന്തപുരം ജില്ലയില്‍ തന്നെ വേണമെന്ന് ബി.ജെ.പി: അനുമതി നല്‍കില്ലെന്ന് മേയര്‍

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരം, ഉപഭോക്താക്കൾക്ക് ഏത് സമയത്തും സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് സ്വർണമായി തന്നെ വേണമെങ്കിൽ വീടുകളിൽ ലഭ്യമാകുന്ന സംവിധാനവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button