ന്യൂഡൽഹി: ഇന്ത്യൻ സാഹിത്യ ലോകത്തിന്റെ അഭിമാനം വാനോളമുയർത്തി കൊണ്ട് ബുക്കർ സമ്മാനം വീണ്ടും ഇന്ത്യയിലേക്ക്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയാണ് ബുക്കർ സമ്മാനം കരസ്ഥമാക്കിയത്. ലണ്ടനിൽ നടന്ന ചടങ്ങിനിടയിലാണ് സമ്മാന വിവരം കമ്മിറ്റി പ്രഖ്യാപിച്ചത്.
ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ടോംബ് ഓഫ് സാൻഡ്’ ആണ് ബുക്കർ സമ്മാനം നേടിയത്. ഹിന്ദിയിൽ നിന്നൊരു നോവലിന്റെ പരിഭാഷയ്ക്ക് ബുക്കർ സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്.
അമേരിക്കക്കാരിയായ ഡെയ്സി റോക്ക്വെൽ ആണ് ഗീതാഞ്ജലിയുടെ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
സമ്മാനത്തുകയായ 50,000 യൂറോ (ഏകദേശം 42 ലക്ഷം രൂപ) ഇവർ രണ്ടുപേരും പങ്കിടും.
ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയാണ് ഗീതാഞ്ജലി. ഇവർ നാലു നോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. 64 വയസുള്ള ഇവർ ഡൽഹിയിലാണ് സ്ഥിരവാസമാക്കിയിരിക്കുന്നത്.
Post Your Comments