KeralaLatest NewsNews

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരള-ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

Read Also: ലോ​കം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്: മുന്നറിയിപ്പു​മാ​യി ലോ​ക ബാ​ങ്ക്

അതേസമയം, കേരള-ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റുകളാണ് മഴയ്ക്ക് കാരണം. എന്നാൽ, അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലവർഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button