Latest NewsNewsIndia

ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി ഇഡിയുടെ നോട്ടീസ്

ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്

ശ്രീനഗര്‍:  ഫാറൂഖ് അബ്ദുള്ളയ്ക്ക് കുരുക്കായി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. കേസുമായി ബന്ധപ്പെട്ട്, ഫാറൂഖ് അബ്ദുളളയോട് മെയ് 31ന് ഡല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വെളുപ്പിച്ചെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

Read Also: മരുമകളുടെ പീഡന പരാതി: ഉത്തരാഖണ്ഡ് മുൻമന്ത്രി ആത്മഹത്യ ചെയ്തു

കേസുമായി ബന്ധപ്പെട്ട് ഗുപ്കര്‍ റോഡ്, കതിപ്പോര, സുന്‍ജ്വാന്‍ എന്നിവിടങ്ങളിലെ വീടുകളും ശ്രീനഗറിലെ റെസിഡന്‍സി റോഡ് ഏരിയയിലെ വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടെ 11.86 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

ജെകെസിഎ ഫണ്ടില്‍ നിന്ന് ഫാറൂഖ് അബ്ദുള്ള 45 കോടി തട്ടിയെടുത്തതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജെകെസിഎയുടെ കശ്മീര്‍ വിംഗിന്റെ പേരില്‍ ആറ് പുതിയ ബാങ്ക് അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായ ഒരു ബാങ്ക് അക്കൗണ്ടും ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ഉപയോഗിച്ചതായി ഇഡി വ്യക്തമാക്കി. ഫണ്ട് വെളുപ്പിക്കല്‍ സുഗമമാക്കുന്നതിന് ജെകെസിഎ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നാണ് അബ്ദുളളയ്ക്ക് എതിരായ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button