കുടിയ്ക്കുമ്പോള്‍ നാം പൊതുവേ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാറുണ്ട്. കിടക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതു ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുന്നത് മസില് ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തുവാന്‍ ചൂടുവെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. നല്ല രക്തപ്രവാഹം ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. നല്ല രക്തപ്രവാഹം ശരീരത്തിനും ചര്‍മ്മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. ഇതിനുളള വഴിയാണ് ചൂടുവെള്ളം കുടിയ്ക്കുകയെന്നത്.
കിഡ്നി, ലിവര്‍ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിന് ഇതേറെ നല്ലതാണ്. മൂക്കടപ്പ്, കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ തടയാനും തൊണ്ടയുടെ അസ്വസ്ഥകള്‍ മാറാനുമെല്ലാം ഏറെ നല്ലതാണ് ചൂടുവെള്ളം കുടിയ്ക്കുന്നത്. കിടക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ദഹനാരോഗ്യത്തിന് മികച്ചതാണ്.
ഇത് നല്ല ദഹനം നടക്കാന്‍ സഹായിക്കുന്നു. മലബന്ധം നീങ്ങാന്‍ ഇതേറെ നല്ലതാണ്. രാത്രിയില്‍ ദഹനം ശരിയായി നടക്കാത്തതാണ് തടിയും വയറും കൂടാനുള്ള പ്രധാനപ്പെട്ട കാരണം. ഇതിനുള്ള നല്ല പരിഹാരമാണ് കിടക്കാന്‍ നേരത്ത് ചൂടുവെളളം കുടിയ്ക്കുന്നത്. ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായകമാകുന്നു. മാത്രമല്ല, ചൂടുവെള്ളം കുടിക്കുന്നതിലൂടെ രക്ത പ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശത്തെ വിയര്‍പ്പാക്കി പുറന്തള്ളാനും ചൂടുവെള്ളം സഹായിക്കും. വയറ്റിലെ പല അസുഖങ്ങള്‍ക്കും പരിഹാരം തരുന്നതിനപ്പുറം തടി കുറയ്ക്കാനും മാരക രോഗങ്ങള്‍ പിടികൂടാതിരിക്കാനും സഹായിക്കും.
Post Your Comments