Latest NewsNewsIndia

‘അവൻ തിരിച്ച് വരില്ല, നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരരെ അവൻ ഇല്ലാതാക്കി’: പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്

കശ്മീർ: ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ച ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥനായ മുദാസിർ അഹമ്മദിന് ജീവൻ നഷ്ടമാവുകയായിരുന്നു. തന്റെ മകൻ ഇനി തിരിച്ച് വരില്ലെങ്കിലും, നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ, മൂന്ന് ഭീകരരെ വധിച്ച ശേഷമാണ് അവൻ യാത്രയായതെന്നും മുദാസിറിന്റെ അഹമ്മദ് ഷെയ്ഖ് പറയുന്നു.

തന്റെ മകനെ ഓർത്ത് അഭിമാനമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ മകൻ ഒരിക്കലും തിരിച്ചുവരില്ലെന്നും അഹമ്മദ് കണ്ണീരോടെ പറയുന്നു. തീവ്രവാദികളെ നിർവീര്യമാക്കി നൂറുകണക്കിന് ജീവൻ രക്ഷിച്ച ധീരനാണ് തന്റെ മകനെന്ന് പറയുമ്പോൾ, ആ പിതാവിന് അഭിമാനമാണ്. മൂന്ന് ദിവസം മുമ്പ് മകനോട് അവസാനമായി സംസാരിച്ചിരുന്നതായി ഷെയ്ഖ് പറഞ്ഞു.

താഴ്‌വരയ്‌ക്ക് കുറുകെ സുരക്ഷാ സേന സ്ഥാപിച്ച ‘നകാസ്’ (ചെക്ക്‌പോസ്റ്റുകളിലൊന്നിൽ) വെച്ചാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. പൊലീസ് സേനയ്ക്ക് നഷ്ടമുണ്ടായപ്പോൾ മൂന്ന് ഭീകരരെ വധിച്ചത് വൻ വിജയമാണെന്ന് കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസമായി ഗുൽമാർഗിലെ മലയോര മേഖലകളിൽ ഭീകരർ സജീവമാണെന്ന് ഐ.ജി.പി പറഞ്ഞു. ഈ വർഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള വിവിധ ഏറ്റുമുട്ടലുകളിൽ 22 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. പാക് ഭീകരരെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ വർധിക്കുമെന്നും കുമാർ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button