കൊച്ചി: ഇനിയുള്ള അഞ്ച് ദിനങ്ങൾ കൊച്ചിയിൽ ഫാഷൻ്റെ ആഘോഷം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റായ ലുലു ഫാഷന്‍ വീക്കിന് ലുലു മാളിൽ തുടക്കമായി. നടൻ ഉണ്ണി മുകുന്ദൻ റാംപിൽ ചുവടുവെച്ചതോടെയാണ് ലുലു ഫാഷൻ വീക്കിന് ഔദ്യോഗിക തുടക്കമായത്. ലുലു ഫാഷൻ വീക്കിൻ്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തേത്.
മെയ് 29 വരെ നടക്കുന്ന ഫാഷൻ വീക്കിൽ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ റാംപിൽ അണിനിരക്കും. പൂനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോയുടെ നേതൃത്വത്തിൽ 29 ഫാഷൻ ഷോകളാണ് നടക്കുക. ഡൽഹി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ റാംപിൽ ചുവടുവെയ്ക്കും. ഫാഷൻ വീക്കിന് ആവേശം പകരാൻ മലയാളത്തിൻ്റെയടക്കം പ്രിയ താരങ്ങളും റാംപിലെത്തുന്നുണ്ട്.
റിയോ, ജെ ഹാംസ്റ്റെഡ്, ജാക്ക് ആൻഡ് ജോൺസ്, ലിവൈസ്, സഫാരി, ബ്ലാക്ക്ബെറീസ്, ക്രൊയ്ഡോൺ യു.കെ, സ്പോർട്ടോ, ഡി മോസ, ലിനൻ ക്ലബ്, അമേരിക്കൻ ടൂറിസ്റ്റർ, വെൻഫീൽഡ്, അമുക്തി, റിവർ ബ്ലൂ ആൻഡ് റഫ്, ക്യാപ്രിസ്, അർബൻ ടച്ച്, വി.ഐ.പി, ക്ലാസിക് പോളോ, പീറ്റർ ഇംഗ്ലണ്ട്, സീലിയോ, ക്രോസ് ജീൻസ്, വീരോ മോദ, ക്രിതി, ഓക്സംബർഗ്, സിൻ, ക്രിംസൺ ക്ലബ്, മോൺടേ ബിയാങ്കോ എന്നീ ബ്രാൻഡുകളാണ് ഫാഷൻ ഷോകൾ അവതരിപ്പിയ്ക്കുന്നത്.
റിയോ ബ്രാന്‍ഡിന്റെ ലോഞ്ചിംഗ് സിനിമാ താരം നിരഞ്ജന അനൂപ് ലുലു ഇന്ത്യ ബിയിംഗ് മാനേജർ ദാസ് ദാമോദരൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഫാഷൻ വീക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഗായകൻ വിജയ് യേശുദാസ്, സിനിമ താരങ്ങളായ നിരഞ്ജന അനൂപ്, കൈലാഷ്, ഹേമന്ത് മേനോൻ, നയന എൽസ, ഷിയാസ് കരീം എന്നിവരും അതിഥികളായിരുന്നു.
ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷന്‍ സ്റ്റോറില്‍ സീസണിലെ ഏറ്റവും പുത്തന്‍ ട്രെന്‍ഡിംഗ് വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്പ്ലേയും വില്‍പ്പനയും വന്‍ ഡിസ്കൗണ്ടുകളും ഉണ്ടായിരിയ്ക്കും.
Post Your Comments