NewsLife Style

പല്ലുവേദന മാറാൻ വീട്ടിൽ തന്നെ ചില വഴികൾ ചെയ്യാം

 

 

അനുഭവിച്ചവര്‍ക്ക് മാത്രം കാഠിന്യം തിരിച്ചറിയാന്‍ സാധിക്കുന്ന വേദനയാണ് പല്ലുവേദന. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങി പല്ലു വേദനയുടെ കാരണങ്ങള്‍ പലതാണ്. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ ഉറപ്പായും ചികിത്സ തേടണം. അതേസമയം, പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ച് നോക്കാവുന്ന ചില എളുപ്പവഴികൾ ഇതാ.

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്.

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.

പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കറ്റാര്‍ വാഴയുടെ ഇലകള്‍ക്കുള്ളിലെ നീര് ഔഷധ ഗുണങ്ങളുള്ളതാണ്. വായ്ക്കകത്തുള്ള അണുക്കളെ നശിപ്പിക്കാനും പല്ലുകളുടെ ശോഷണം തടുക്കാനും കറ്റാര്‍ വാഴയ്ക്ക് കഴിവുണ്ട്. അതിന്റെ നീരെടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടി ചെറുതായി തടവിയാല്‍ വേദനയ്ക്ക് നല്ല കുറവുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button