![](/wp-content/uploads/2022/05/hnet.com-image-2022-05-26t133902.893.jpg)
കൊല്‍ക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറിനെ (21) ഫ്ലാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ലാറ്റിൽ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര്‍ ജി ഖാര്‍ ആശുപത്രിയിലേക്ക് മാറ്റി.
മോഡലും നടിയുമായ ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്ലാറ്റിൽ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also:- സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ ‘കാവിലെ കുഞ്ഞേലി’: റിലീസ് ഇന്ന് 5 മണിക്ക്
മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ബിദിഷ 2021ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ഭാർ- ദ ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ജനപ്രിയ നടൻ ദേബ്‌രാജ് മുഖർജിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments