ഗുവാഹട്ടി: അസമിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ, പൊലീസ് വെടിവച്ചു കൊന്നു. തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പ്രതിക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ പ്രതി അഫ്രുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന്, പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെടുക്കാൻ അഫ്രുദ്ദീനെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ധോൽമര റാണിപൂരിലെ തേയിലത്തോട്ടത്തിന് സമീപമെത്തിയപ്പോൾ പ്രതി ഒരു ഉദ്യോഗസ്ഥന്റെ പിസ്റ്റൾ തട്ടിയെടുക്കുകയും, പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
പോലീസിന് നേരെ വെടിവയ്പ്പ് നടത്തിയ ഷാരൂഖ് പത്താന് പരോളില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചത് വന്‍ സ്വീകരണം
ഇതിന് പിന്നാലെ, മറ്റൊരു ഉദ്യോഗസ്ഥൻ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയുടെ വലതുകാലിനാണ് വെടിയേറ്റതെന്നും ചികിത്സയ്ക്കായി കൊക്രജാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എ.എസ്.പി പനേസർ വ്യക്തമാക്കി. എന്നാൽ, ഇവിടെ വച്ച് പ്രതി അഫ്രുദ്ദീൻ മരിച്ചതായി എഎസ്പി കൂട്ടിച്ചേർത്തു.
Post Your Comments