ന്യൂഡൽഹി: രാജ്യത്തെ സ്‌പൈസ്‌ജെറ്റ് വിമാന സർവ്വീസ് തടസ്സപ്പെട്ടു. സ്‌പൈസ്‌ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണത്തെ തുടർന്നാണ് വിമാന സർവ്വീസുകൾക്ക് തടസ്സം നേരിട്ടത്. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ഇതോടെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ഒട്ടേറെ ആൾക്കാർ കുടുങ്ങി. ഇന്നലെ, രാത്രിയാണ് സ്‌പൈസ്‌ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം നടന്നത്.
Read Also: ‘ഞങ്ങളോട് ആജ്ഞാപിക്കേണ്ട കാര്യമില്ല’: നിര്‍മ്മല സീതാരാമനെതിരെ തമിഴ്‌നാട് ധനമന്ത്രി
‘സ്‌പൈസ്‌ജെറ്റ് സിസ്റ്റത്തിൽ ഇന്നലെ രാത്രി വൈറസ് ആക്രമണം നടന്നു. അതുകൊണ്ട് ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. ഞങ്ങളുടെ ഐ.ടി ടീം ഇത് പരിഹരിക്കുകയും ഇപ്പോൾ സർവ്വീസ് സാധാരണ രീതിയിലാവുകയും ചെയ്തു’- സ്‌പൈസ്‌ജെറ്റ് ട്വീറ്റ് ചെയ്തു.
Post Your Comments