ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എസ്ബിഐ. എക്സ്പ്രസ് ക്രെഡിറ്റ് വായ്പ പദ്ധതി ഇനി യോനോ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭ്യമാകും. വൈകാതെ ഈ സംവിധാനം ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
35 ലക്ഷം രൂപ വരെയുള്ള പേഴ്സണൽ വായ്പകൾ ഈ വായ്പ പദ്ധതി പ്രകാരം ലഭിക്കും. റിയൽ ടൈം എക്സ്പ്രസ്സ് ക്രെഡിറ്റ് എന്ന പേരിലാണ് യോനോയിൽ ഈ പദ്ധതി ലഭ്യമാവുക. പൂർണ്ണമായും ഡിജിറ്റലായ ഈ പദ്ധതി പ്രകാരം 8 ഘട്ടങ്ങളിലായാണ് വായ്പ നേടാൻ കഴിയുന്നത്. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് എസ്ബിഐ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് യോനോ.
Also Read: ക്രിപ്റ്റോ നിക്ഷേപം: പുതിയ പദ്ധതികളുമായി ജിയോറ്റസ്
Post Your Comments