മോസ്കോ: ഉക്രൈൻ അധിനിവേശത്തിൽ നിർണായക പ്രഖ്യാപനവുമായി റഷ്യൻ ഭരണകൂടം. ഉദ്ദേശിച്ച ലക്ഷ്യങ്ങൾ മുഴുവൻ പൂർത്തിയാക്കാതെ ഉക്രൈനിൽ നിന്നും പിന്മാറില്ല എന്നാണ് റഷ്യ അറിയിച്ചത്.
റഷ്യൻ പ്രതിരോധ മന്ത്രി സെർഗി ഷോയിഗുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉക്രൈനിൽ റഷ്യയ്ക്ക് ചില ലക്ഷ്യങ്ങളുണ്ട്. അത് പൂർത്തിയാവാതെ ഞങ്ങൾ സൈനിക നീക്കം അവസാനിപ്പിക്കില്ല. അതിനി എത്രയൊക്കെ ഉപരോധങ്ങളുണ്ടായാലും ശരി, യൂറോപ്യൻ രാജ്യങ്ങൾ എത്രമാത്രം ആയുധങ്ങൾ നൽകി ഉക്രൈനെ സഹായിച്ചാലും ശരി’ ഷോയിഗു റഷ്യൻ നയം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 24ന് ആണ് റഷ്യ ഉക്രൈൻ ആക്രമിച്ചത്. പ്രത്യേക സൈനിക നടപടി എന്ന് പേരിട്ടു വിളിച്ച ഈ അധിനിവേശം, സൈനിക സഖ്യമായ നാറ്റോയിൽ ഉക്രൈൻ അംഗത്വം എടുക്കുന്നതിനോടുള്ള റഷ്യയുടെ എതിർപ്പു മൂലം ആയിരുന്നു. മൂന്നു മാസം പിന്നിട്ടെങ്കിലും, സൈനിക നടപടികൾ അവസാനിപ്പിക്കാൻ റഷ്യ തയ്യാറായിട്ടില്ല.
Post Your Comments