ന്യൂഡൽഹി: ഇന്ത്യൻ ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസറും യൂണിവേഴ്സിറ്റിയുടെ കോർപ്പസ് ക്രിസ്റ്റി കോളേജിലെ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ശ്രുതി കപിലയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവം എന്നത് തന്റെ അച്ഛന്റെ മരണമാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. ‘ഇന്ത്യ അറ്റ് 75’ എന്ന് അടയാളപ്പെടുത്തുന്നതിനുള്ള ചോദ്യോത്തര സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. 1991 മെയ് മാസത്തിൽ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇയുടെ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ചരമവാർഷികത്തെക്കുറിച്ച് കപിലയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്താണ്? വയലൻസിനെയും നോൺവയലൻസിനെയും ഗാന്ധിയൻ മാർഗത്തിൽ നോക്കി കാണുന്നത് എങ്ങനെയാണ്? എന്ന ശ്രുതിയുടെ ചോദ്യത്തിന് രാഹുലിന് ആദ്യം മറുപടി ഉണ്ടായിരുന്നില്ല. വാക്കുകൾക്കായി അദ്ദേഹം കുറെ പരാതി. കുറച്ച് സമയത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം മറുപടി നൽകിയത്.
മറുപടി പറയാതെ ഇരുന്നതോടെ, ‘ഈ ചോദ്യം മുൻപ് മറ്റാരും ചോദിച്ചിട്ടില്ലേ’ എന്ന് അവതാരക സംശയത്തോടെ ചോദിച്ചു. അപ്പോൾ ‘ഉണ്ട്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. എങ്കിൽ, മറുപടി പറയാൻ വൈകുന്നതെന്തെന്ന് അവതാരക തിരിച്ച് ചോദിച്ചു. ഇതിനിടെ, സദസിലിരുന്നവർ കൈയ്യടിക്കുന്നതും വീഡിയോയിൽ കേൾക്കാം. മറുപടി പറയാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പഠനാനുഭവം എന്റെ അച്ഛന്റെ മരണമായിരുന്നു. അതിലും വലിയ അനുഭവം മറ്റൊന്നില്ല’, ഇടവേളയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ, എനിക്ക് അതിനെ നേരിടാൻ കഴിയുന്നുണ്ട്. എന്റെ പിതാവിനെ കൊന്ന വ്യക്തിയുടെ മുഖം എനിക്ക് ഒരുപാട് വേദന സമ്മാനിച്ചു. അത് ശരിയാണ്, ഒരു മകനെന്ന നിലയിൽ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു, അത് വളരെ വേദനാജനകമാണ്. എന്നാൽ, അതേ സംഭവം ഞാൻ ഒരിക്കലും പഠിക്കാത്ത കാര്യങ്ങൾ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു എന്ന വസ്തുതയിൽ നിന്ന് എനിക്ക് ഒളിച്ചോടാൻ കഴിയില്ല. അതിനാൽ, നിങ്ങൾ പഠിക്കാൻ തയ്യാറാകുന്നിടത്തോളം കാലം, അത് എത്ര മോശമായതോ അല്ലാത്തതോ ആയ മനുഷ്യനായാലും പ്രശ്നമല്ല’, രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി ഇത് ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയും സംസാരിച്ചു. ‘മോദി എന്നെ ആക്രമിക്കുകയാണെങ്കിൽ, ദൈവമേ അദ്ദേഹം വളരെ ക്രൂരനാണെന്ന് ഞാൻ പറയുന്നു, അവൻ എന്നെ ആക്രമിക്കുകയാണ്. ഇത് ഒരു രീതിയാണ്. മറ്റൊന്ന്, അതിനെ ഗംഭീരമായി നോക്കി കാണാം എന്നതാണ്. എനിക്ക് അവനിൽ നിന്ന് എന്തെങ്കിലും പഠിക്കാം, കുറച്ച് കൂടി തരൂ’, എന്ന് പറയാമെന്നും രാഹുൽ ഗാന്ധി പറയുന്നു.
Post Your Comments