മുത്തൂറ്റ് ഫിനാൻസ് ഓഹരി ആക്കി മാറ്റാൻ കഴിയാത്ത കടപ്പത്രങ്ങളുടെ വിൽപ്പന ആരംഭിച്ചു. ആയിരം രൂപയാണ് മുഖവില കണക്കാക്കിയിരിക്കുന്നത്. കടപ്പത്ര വിൽപ്പനയിലൂടെ 300 കോടി രൂപയോളം സമാഹരിക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്.
കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ആണ് ലിസ്റ്റ് ചെയ്യുന്നത്. എഎപ്ലസ് സ്റ്റേബിൾ റേറ്റിങ്ങുള്ള കടപ്പത്ര വിതരണം ജൂൺ 17ന് അവസാനിപ്പിക്കും. റിപ്പോർട്ട് പ്രകാരം, കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പ വിതരണത്തിനാണ് മുത്തൂറ്റ് വിനിയോഗിക്കുക.
Post Your Comments