കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ്, ബിജെപി കൂട്ടുകെട്ടന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ്, ബിജെപിയുമായി ഒത്തുകളിച്ചുവെന്നത് നാടിന് ബോധ്യമായ കാര്യമാണെന്നും ഇപ്പോഴും അത് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, ബിജെപി എങ്ങനെ കാണുന്നുവെന്ന് ഗൗരവമായി ആലോചിക്കണം. പഴയ രീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ബിജെപി നേതാക്കളും ഉണ്ട്. നാല് വോട്ടിനും ചില്ലറ സീറ്റിനും വേണ്ടി യുഡിഎഫ് ഇവരെ കൂടെ കൂട്ടിയിട്ടുണ്ട്. അത് ഈ ഉപതെരഞ്ഞെടുപ്പിലും കാണുന്നുണ്ട്. യുഡിഎഫും ബിജെപിയും അടക്കമുള്ള വലതുപക്ഷ ശക്തികള്‍ ഒന്നിച്ച് അണിനിരക്കുന്നു. പക്ഷേ ജനം അത് തള്ളിയാണ് തെരഞ്ഞെടുപ്പില്‍ വിധി എഴുതുക,’
Post Your Comments