ടോക്കിയോ: ലോക മാധ്യമങ്ങൾ മുഴുവൻ ക്വാഡ് സമ്മേളനത്തെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിൽക്കവേ, വിചിത്രമായ ഒരു വാർത്തയാണ് ഉത്തര കൊറിയയിൽ നിന്നും പുറത്തു വരുന്നത്. പുതിയ ന്യൂക്ലിയർ മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതാണ് ആ വിവരം.
എന്നാൽ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഏഷ്യ വിടുന്ന സമയത്താണെന്നതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്വാഡ് സമ്മേളനം കഴിഞ്ഞ് ജോ ബൈഡന്റെ വിടവാങ്ങലിനോടുള്ള പ്രതികരണമായാണ് ഉത്തര കൊറിയ മിസൈലുകൾ തൊടുത്തതതെന്നാണ് മാധ്യമ സൃഷ്ടി. മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവ് നെഡ് പ്രസ് ഇക്കാര്യത്തിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപേ പ്രതികരിച്ചിരുന്നു. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നും ഒരു പ്രകോപനം തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും, അത് മിക്കവാറും ഒരു ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Post Your Comments