ഭക്ഷണത്തിൽ ഇഞ്ചിയുടെ അളവ് കുറയ്ക്കുന്നവരാണ് പലരും. എന്നാൽ, ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഇഞ്ചിക്ക് ഉണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ പരിചയപ്പെടാം.
ദിവസവും ഇഞ്ചി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഇഞ്ചി ചതച്ചതിനുശേഷം നീര് പിഴിഞ്ഞെടുത്ത് വെള്ളത്തിലോ തേനിലോ ചേർത്ത് കഴിക്കാവുന്നതാണ്.
Also Read: വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിച്ചാൽ
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ആഹാരത്തിൽ ഇഞ്ചിയുടെ അളവ് വർദ്ധിപ്പിക്കുന്നത് നല്ലതാണ്. ഇത് ദഹന പ്രക്രിയ സുഗമമാക്കും. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇഞ്ചി കഴിക്കുന്നത്.
Post Your Comments