Latest NewsNewsInternational

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി: കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു

17 പേ​രു​ടെ മൃ​ത​ദേ​ഹം മ്യാ​ൻ​മ​ർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു.

റാ​ഖൈ​ൻ: റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർത്ഥിക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥയെ തുടർന്നാണ് ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങാൻ കാരണമെന്ന് ഉദ്യോഗസ്ഥ വൃത്തം വ്യക്തമാക്കി. പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. 90 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രുന്നത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ര​ണ്ടു ​ദി​വ​സ​ത്തി​നു ശേ​ഷം മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 17 പേ​രു​ടെ മൃ​ത​ദേ​ഹം മ്യാ​ൻ​മ​ർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു. 50 ലേ​റെ പേ​രെ കു​റി​ച്ച് ഒ​രു​ വി​വ​ര​വു​മി​ല്ല. യു.​എ​ൻ റെ​ഫ്യൂ​ജി ഏ​ജ​ൻ​സി അ​പ​ക​ട​ത്തി​ൽ ദുഃഖം ​രേ​ഖ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button