പോര്‍ട്ട് ബ്ലെയര്‍: പോര്‍ട്ട് ബ്ലെയറില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ചിത്രങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടു. വിമാനത്താവളത്തിലേയ്ക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍, വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം തുടങ്ങിയത്. 700 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മ്മാണം.
Read Also:ജില്ലയുടെ പേര് മാറ്റിയതിനെ തുടർന്ന് കലാപം: ആന്ധ്രയിൽ മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു
അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളത്തിനുള്ളില്‍ ഒരുക്കുന്നത്. 40,837 സ്‌ക്വയര്‍ മീറ്ററിലാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഒരേ സമയം 1200 യാത്രക്കാരേയും വര്‍ഷത്തില്‍ 40 ലക്ഷത്തോളം യാത്രക്കാരേയുമാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് നിലകളിലായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയൊരു കക്കയുടെ മാതൃകയിലാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍. നിലവില്‍ വിമാനത്താവളത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറോട് കൂടി യാത്രക്കാര്‍ക്കായി തുറന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments