ഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ലെഫ്.ഗവർണർ മനോജ് സിൻഹ. താഴ്‌വരയിൽ ജോലി ചെയ്ത് ജീവിക്കുന്ന പണ്ഡിറ്റുകൾക്ക് യാതൊരു വിധത്തിലുള്ള അപകടവും സംഭവിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച, പ്രതിഷേധം നടത്തുന്ന കശ്മീരി പണ്ഡിറ്റുകളെ കണ്ടു സംസാരിക്കവേയാണ് ഗവർണർ ഇപ്രകാരം ഉറപ്പു നൽകിയത്. കശ്മീരി ബ്രാഹ്മണനായ രാഹുൽ ഭട്ടിനെ ഭീകരർ തഹസിൽദാർ ഓഫീസിൽ കയറി വെടിവെച്ചു കൊന്നിരുന്നു. ഇതേതുടർന്നാണ് പണ്ഡിറ്റ് സമൂഹം ബഡ്‌ഗാം ജില്ലയിലെ ഷെയ്ഖ്പുര ട്രാൻസിറ്റ് കോളനിയിൽ പ്രതിഷേധം ആരംഭിച്ചത്. പണ്ഡിറ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക, രാഹുൽ ഭട്ടിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക എന്നിവയായിരുന്നു അവരുടെ ആവശ്യം.
കശ്‍മീർ താഴ്‌വരയിൽ ജീവന് ഭീഷണിയുണ്ടെന്നും, തങ്ങളെ കുറച്ചു കൂടി സുരക്ഷിതരായ എവിടേക്കെങ്കിലും മാറ്റി പാർപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്, കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായ മേഖലകളിലെ സർക്കാർ ഓഫീസുകളിൽ ജോലിക്ക് ഉപയോഗിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
Post Your Comments