Latest NewsNewsLife StyleHealth & Fitness

പ്രമേഹം തടയാൻ നെല്ലിക്കയും മഞ്ഞളും

നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും ബാക്കിയെല്ലാ ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം.

Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 317 കേസുകൾ

നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തുല്യ അളവിലെടുത്ത് ഓരോ ടീസ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

നെല്ലിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം.

രണ്ടു നെല്ലിക്ക ചതച്ചു ജ്യൂസുണ്ടാക്കി ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ദിവസവും രണ്ടു നെല്ലിക്ക കടിച്ചു തിന്നുകയുമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button