Latest NewsNewsIndia

സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദ്ദനം: നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

പ്രണയത്തിന്റെ പേരിലുള്ള തര്‍ക്കമാണോ മര്‍ദ്ദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

പാകൂര്‍: സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊലീസിനോട് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.

വീഡിയോ റീട്വീറ്റ് ചെയ്ത ശേഷം പൊലീസിനോട് അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളില്‍ പോകാന്‍ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഒരു ആണ്‍കുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

സംഭവത്തില്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ മര്‍ദ്ദിച്ചയാള്‍ വിദ്യാര്‍ത്ഥിയാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കണ്ടെത്തി. എന്നാൽ, പ്രണയത്തിന്റെ പേരിലുള്ള തര്‍ക്കമാണോ മര്‍ദ്ദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി ഇടപ്പെട്ടതോടെ വിഷയത്തില്‍ പൊലീസിന്റെ സജീവ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button