ഡൽഹി: ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത്. പാക് അധീന കശ്മീരിലെ പൗരൻമാരോട് ഇന്ത്യ വളരെ മോശമായി പെരുമാറുന്നുവെന്നും ലോകരാജ്യങ്ങൾ ഇത് ശ്രദ്ധിക്കണമെന്നും ഷെഹ്ബാസ് ഷെരീഫ് ട്വിറ്ററിൽ പറഞ്ഞു. തീവ്രവാദ കുറ്റത്തിനാണ് യാസിൻ മാലികിനെ ഡൽഹി എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്.
യാസിൻ മാലികിനെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നും തെറ്റായ ആരോപണങ്ങളാണ് യാസിൻ മാലികിനെതിരെ ഉന്നയിക്കുന്നതെന്നും പാക് പ്രധാനമന്ത്രി വാദിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള, ഇന്ത്യയുടെ ശ്രമമാണിതെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.
അതേസമയം, ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകി എന്ന കേസിൽ, വിഘടനവാദി നേതാവായ യാസിൻ മാലിക് കുറ്റക്കാരനാണെന്ന് എൻഐഎ കോടതി മെയ് 19 ന് കണ്ടെത്തിയിരുന്നു. മെയ് 25 ന് ഇയാൾക്ക് ശിക്ഷ വിധിക്കും. യുഎപിഎ പ്രകാരമുള്ള കുറ്റവും യാസിൻ മാലിക്കിനെതിരെ ചുമത്തിയിട്ടുണ്ട്.
World should take note of Indian govt’s mistreatment of political prisoners in IIOJK. Conviction of prominent Kashmiri leader Yasin Malik on fake terrorism charges is futile effort 2 silence voices critical of India’s blatant human rights abuses. Modi regime must b held 2 account
— Shehbaz Sharif (@CMShehbaz) May 23, 2022
Post Your Comments