ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ല, ഇനി പോരാട്ടം ഇസ്രയേലിനെതിരെ, കളം മാറ്റി ചവിട്ടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്റെ മുഖ്യശത്രു ഇന്ത്യയല്ലെന്നും വിഘടനവാദികളായ മുസ്ലീങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേലാണെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ല. യുഎഇ അംഗീകരിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാന് മറുപടിയില്ല. മുസ്ലീം രാജ്യങ്ങള്‍ക്കെതിരായാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ മുസ്ലീങ്ങളെ കൊന്നൊടുക്കുയാണെന്നും അദേഹം ആരോപിച്ചു.
പലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രയേലിനെ അംഗീകരിക്കില്ല. മറ്റുരാജ്യങ്ങള്‍ എന്തുചെയ്യുന്നു എന്ന് നോക്കിയല്ല പാലസ്തീന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ നിലപാട് സ്വീകരിക്കുന്നത്. പലസ്തീനികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും നല്‍കണം. ഒത്തുതീര്‍പ്പ് ഇല്ലാത്തിടത്തോളം കാലം പാകിസ്താന് ഇസ്രയേലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് 1948ല്‍ മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നുവെന്നും ഇമ്രാഖാന്‍ പറഞ്ഞു.
Post Your Comments