Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി

 

 

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്, മുഖ്യ നിരീക്ഷകൻ ഗിരീഷ് ശർമ, റിട്ടേണിങ് ഓഫീസർ വിധു എ. മേനോൻ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റില്‍ വച്ച്  ആകെ സ്ഥാനാര്‍ത്ഥികളുടെയും ‘നോട്ട’യുടെയും ഒഴികെയുള്ള ബട്ടണുകള്‍ മറച്ചശേഷം സീൽ ചെയ്യുകയാണ് ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ സ്‌ട്രോംഗ് റൂം കൂടിയായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി ബിൽഡിങ്ങിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തിയത്.
തുടർന്ന്, മോക് ടെസ്റ്റും നടത്തി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുത്ത 14 വോട്ടിങ് യന്ത്രങ്ങളിൽ 1000 വോട്ടുകൾ രേഖപ്പെടുത്തി, വോട്ടുകൾ എണ്ണി യന്ത്രങ്ങളുടെ കൃത്യതയും ഉറപ്പു വരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button