Latest NewsNewsIndia

മഴയും കാറ്റും: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം, വിമാന സർവ്വീസുകൾ തടസപ്പെട്ടു

ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ.ജി.ഐ) എയർപോർട്ടിലെ വിമാന സർവ്വീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ നാശം വിതച്ച് കാറ്റും മഴയും. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു. അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. 60-90 കിലോമീറ്റർ വേഗതയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

അതേസമയം, ഇടിമിന്നൽ മൂലം ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐ.എം.ഡി നേരത്തെ അറിയിച്ചിരുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ.ജി.ഐ) എയർപോർട്ടിലെ വിമാന സർവ്വീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു. പല വിമാന സർവ്വീസുകളും തടസപ്പെട്ടു. പുതുക്കിയ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button