ടോക്കിയോ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവിടത്തെ ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണം.
തലസ്ഥാനമായ ടോക്കിയോ നഗരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തു നിന്നത് വൻജനക്കൂട്ടമാണ്. അതിനു ശേഷം, അദ്ദേഹം തന്റെ താമസസൗകര്യം ഒരുക്കിയിരുന്ന ഹോട്ടൽ ഒടാനിയിലേക്ക് പോയി. ഇവിടെയും വൻജനാവലി അദ്ദേഹത്തെ കാത്തു നിന്നിരുന്നു. ‘ഹര ഹര മോദി’, ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നിങ്ങനെ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ചു കൊണ്ടാണ് അവർ അദ്ദേഹത്തെ വരവേറ്റത്.
‘വെൽക്കം’ പ്ലക്കാർഡിനൊപ്പം, ജനക്കൂട്ടത്തിൽ മിക്കവരും ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് നരേന്ദ്രമോദി ജപ്പാനിൽ എത്തിയത്. മെയ് 24നാണ് ക്വാഡ് ഉച്ചകോടി ആരംഭിക്കുക. നാലാമത്തെ ഉച്ചകോടിയാണ് ജപ്പാനിൽ നടക്കുന്നത്.
Post Your Comments